WHY US

Partner with us for Press release distribution and get best in class service, guaranteed postings on tier 1 media and maximum reach

മക്ക അൽ-മുക്കർറമയിലെ ആദ്യത്തെ പൂർണവും സംയോജിതവുമായ കമ്മ്യൂണിറ്റിയായ ALMANAR-നായുള്ള വിൽപ്പന ROSHN ഗ്രൂപ്പ് ആരംഭിച്ചു

  • Saturday, February 22, 2025 10:03AM IST (4:33AM GMT)
 
Riyadh, Saudi Arabia:  
  • ആദ്യ ബാച്ചിൽ വിൽപ്പനയ്ക്ക് ലഭ്യമായ 700-ലധികം പുതിയ വീടുകൾ ഓഫർ ചെയ്തുകൊണ്ട് ALMANAR മക്ക അൽ-മുകർറമയിൽ താമസിക്കുന്ന ROSHN-ന്റെ സംയോജിത കമ്മ്യൂണിറ്റിയെ കൊണ്ടുവരുന്നു.
  • നടക്കാവുന്ന ദൂരത്തിനുണ്ണിൽ പ്രധാന സൗകര്യങ്ങൾ  തന്ത്രപരമായി സ്ഥാപിച്ചിരിക്കുന്ന വൈവിധ്യമാർന്ന വീടുകളുള്ള ALMANAR താമസക്കാർക്ക് ഉയർന്ന സൗകര്യവും ജീവിത നിലവാരവും വാഗ്ദാനം ചെയ്യുന്നു.

സൗദി അറേബ്യയിലെ പ്രമുഖ മൾട്ടി-അസറ്റ് ക്ലാസ് റിയൽ എസ്റ്റേറ്റ് ഡെവലപ്പറും PIF കമ്പനിയുമായ ROSHN ഗ്രൂപ്പ് മക്കയിലെ ആദ്യത്തെ കമ്മ്യൂണിറ്റിയായ ALMANAR-നുള്ള ആദ്യ ബാച്ച് വിൽപ്പന ആരംഭിച്ചു. അൽ-മസ്ജിദ് അൽ-ഹറാമിൽ നിന്ന് വെറും 20 മിനിറ്റ് അകലെ അൽ-ഹറാം അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന അവശ്യ സൗകര്യങ്ങളുള്ള ഒരു പുതിയ ലൈഫ്സ്റ്റൈൽ ALMANAR വാഗ്ദാനം ചെയ്യുന്നു. ഇത് രാജ്യത്തുടനീളമുള്ള ROSHN-ന്റെ സാന്നിധ്യം വിപുലീകരിക്കുന്നു.

ALMANAR-ന്റെ ആദ്യ വിൽപ്പനയിൽ 3 മുതൽ 4 വരെ കിടപ്പുമുറികളുള്ള ടൗൺഹൗസുകളും ഡ്യൂപ്ലെക്സുകളും മുതൽ 4 മുതൽ 5 വരെ കിടപ്പുമുറികളുള്ള വില്ലകളും ഉൾപ്പെടെ വിവിധ തരങ്ങളിലുള്ള 727 സിംഗിൾ-ഫാമിലി വീടുകൾ ഉൾപ്പെടുന്നു, ഇതിൽ ROSHN ഗ്രൂപ്പിന്റെ ഏറ്റവും വലിയ C10 വില്ല ഓഫറും ഉൾപ്പെടുന്നു. ALMANAR-ലെ ഓരോ വീട്ടിലും കോർഡിനേറ്റഡ് കളർ പാലറ്റുകളോടുകൂടിയ സ്റ്റൈലിഷ് അടുക്കളകളും സൗകര്യപ്രദമായ ഷേഡുള്ള പാർക്കിംഗും ഉണ്ട്. ഉപഭോക്താക്കൾക്ക് ഓൺ-സൈറ്റ് സെയിൽസ് സെന്ററിൽ ലഭ്യമായ ശ്രേഷ്ടമായ ALMANAR ഷോ വില്ല സന്ദർശിക്കാം.

മക്ക ഗേറ്റിനോട് ചേർന്നുള്ള തന്ത്രപ്രധാനമായ ഒരു സ്ഥലത്താണ് ALMANAR കമ്മ്യൂണിറ്റി ഉള്ളത്. അൽ-മസ്ജിദ് അൽ-ഹറാമിൽ നിന്ന് വെറും 20 മിനിറ്റ് അകലെയും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു മണിക്കൂറിൽ താഴെ ദൂരത്തിലുമാണ് ഇത്. ALMANAR അതിന്റെ 18% ത്തിലധികം പ്രദേശവും പച്ചപ്പും പൊതു ഇടങ്ങളും ഉൾക്കൊള്ളുന്ന പച്ചപ്പ് നിറഞ്ഞ പ്രദേശമാണ്, ഇത് കമ്മ്യൂണിറ്റി  ഇടപെടലിനെയും, നടത്തത്തിനും സൈക്ലിങിനും  പ്രത്യേക വഴികളോടെ ആരോഗ്യകരമായതും, സജീവവുമായ ലൈഫ്സ്റ്റൈൽ പ്രോത്സാഹിപ്പിക്കുന്നു.

ROSHN ഗ്രൂപ്പ് വികസനങ്ങളുമായി പൊരുത്തപ്പെടുന്ന സമ്പന്നവും വൈവിധ്യമാർന്ന സൗകര്യങ്ങളുടെ ഒരു നിരയാണ് ഈ കമ്മ്യൂണിറ്റിയിൽ ഉള്ളത്, റീട്ടെയിൽ, വാണിജ്യ കേന്ദ്രങ്ങൾ, സ്കൂളുകൾ, പ്രാദേശിക, ജുമാ പള്ളികൾ എന്നിവയുൾപ്പെടെ എല്ലാവർക്കും ഓരോ വീട്ടിൽ നിന്നും ലിവിംഗ് സ്ട്രീറ്റുകളിലൂടെ നടന്നുകൊണ്ട്  എളുപ്പത്തിൽ എത്തിച്ചേരാം. മക്കയുടെ പടിഞ്ഞാറൻ കവാടത്തിൽ, നഗരത്തെ ജിദ്ദയുമായി ബന്ധിപ്പിക്കുന്ന പഴയതും പുതിയതുമായ എക്സ്പ്രസ് പാതകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ALMANAR കമ്മ്യൂണിറ്റി അസാധാരണമാംവിധം നന്നായി ബന്ധപ്പെട്ടിരിക്കുന്നു.

പരമ്പരാഗത വാസ്തുവിദ്യാ ശൈലികളും വിശദാംശങ്ങളും ഉൾക്കൊള്ളുന്ന വീടുകൾ, പ്രദേശത്തിന്റെ സത്തയും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ആധുനിക വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട്, ALMANAR കമ്മ്യൂണിറ്റി ഈ മേഖലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ആധുനിക ഇൻസുലേഷൻ, കാര്യക്ഷമമായ എയർ കണ്ടീഷനിംഗ് എന്നിവയുൾപ്പെടെ ഇൻഡസ്ട്രിയിലെ മികച്ച ഊർജ്ജ സംരക്ഷണ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഗണ്യമായ ഊർജ്ജവും ജലസംരക്ഷണവും നൽകുന്ന വീടുകളുള്ള ALMANAR കമ്മ്യൂണിറ്റിയുടെ കാതൽ സുസ്ഥിരതയാണ്.

വിശുദ്ധ നഗരത്തിന്റെ പടിവാതിൽക്കൽ എല്ലാ താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന ഊർജ്ജസ്വലവും സംയോജിതവുമായ ഒരു കമ്മ്യൂണിറ്റിയ്ക്ക് ഉയർന്ന നിലവാരം വാഗ്ദാനം ചെയ്യുന്ന പുതിയ ജീവിതരീതിയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് ആദ്യമായി മക്കയിലേക്ക് കൊണ്ടുവരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ROSHN ഗ്രൂപ്പിന്റെ ആക്ടിംഗ് ഗ്രൂപ്പ് CEO ഡോ. ഖാലിദ് ജോഹർ പറഞ്ഞു. ALMANAR കമ്മ്യൂണിറ്റിയുമായി ചേർന്ന്, താമസക്കാർക്ക് ആരോഗ്യകരമായ ലൈഫ്സ്റ്റൈൽ ലഭിക്കാൻ അവസരം നൽകികൊണ്ട് പ്രകൃതിയെ ആലിംഗനം ചെയ്യുമ്പോൾ പ്രദേശത്തിന്റെ സമ്പന്നമായ വാസ്തുവിദ്യാ രൂപകൽപ്പനകളെ ഞങ്ങൾ ബഹുമാനിക്കുന്നു. "വീട് സ്വന്തമാക്കുന്നതിനും ഉയർന്ന ജീവിത നിലവാരത്തിനുമുള്ള വിഷൻ 2030 ലക്ഷ്യങ്ങളുമായി യോജിച്ച്, രാജ്യത്തെ താമസക്കാരുടെ വൈവിധ്യമാർന്ന ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്ന അസാധാരണമായ ലക്ഷ്യസ്ഥാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ALMANAR കമ്മ്യൂണിറ്റിയുടെ ആദ്യ ബാച്ചിന്റെ വിൽപ്പന ലോഞ്ച് അടിവരയിടുന്നത്."

*ഉറവിടം: AETOSWire

ഫോട്ടോകൾ / മൾട്ടിമീഡിയ ഗാലറി ലഭ്യമാണ്: https://www.businesswire.com/news/home/54208053/en

ബന്ധപ്പെടുന്നതിനുള്ള വിവരങ്ങൾ:
അബ്ബീർ അൽഖഹ്താനി
[email protected] 


Submit your press release

Copyright © 2025 Business Wire India. All Rights Reserved.