WHY US

Partner with us for Press release distribution and get best in class service, guaranteed postings on tier 1 media and maximum reach

ഇന്ത്യൻ വിദ്യാർത്ഥികൾ ദുബായ് ഇന്‍റർനാഷണൽ അക്കാഡമിക് സിറ്റി യൂണിവേഴ്‌സിറ്റികളിൽ എൻറോൾ ചെയ്യുന്നതിന്‍റെ കണക്ക് വർധിച്ചു

  • Tuesday, February 26, 2019 1:12PM IST (7:42AM GMT)
അനുയോജ്യമായ സാമ്പത്തിക സാഹചര്യങ്ങൾ, പരിഷ്‌ക്കരിച്ച വിസ ചട്ടങ്ങൾ, ലോകനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ യുഎഇയിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്നു
 
Dubai, United Arab Emirates:  യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപര ബന്ധങ്ങൾ ശക്തമാകുന്നതിനിടയിലും, ദുബയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ ഗണ്ണ്യമായ വർദ്ധനവ് പ്രകടമാണ്.

സാംസ്‌കാരിക, രാഷ്‌ട്രീയ, വാണിജ്യ ബന്ധങ്ങൾ അടിസ്ഥാനമാക്കിയുള്ള ദീർഘകാല ബന്ധങ്ങൾ ഇരു രാജ്യങ്ങളും ആസ്വദിച്ചിരുന്നു. അടുത്തിടെയായുള്ള ഉന്നത തലങ്ങളിലുള്ള ഉഭയകക്ഷി സന്ദർശനങ്ങൾ അവരുടെ ബന്ധങ്ങൾക്ക് ഒരു നവ ഊർജ്ജം നൽകിയിട്ടുണ്ട്.

ദുബായിലെ ഉന്നതവിദ്യാഭ്യാസത്തിനായി സമർപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ സമൂഹം എന്ന നിലയിൽ, ദുബായ് ഇന്‍റർനാഷണൽ അക്കാഡമിക് സിറ്റിയിൽ (DIAC) എൻറോൾ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഭീമമായ വർദ്ധനവ് 2018/2019 കാലഘട്ടത്തിൽ കാണാൻ കഴിഞ്ഞു. ഈ കലായളവിലെ പുതിയ അദ്ധ്യയന വർഷത്തിൽ മൊത്തം 27,500 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 2012 മുതൽ 2018 വരെ ഇന്ത്യക്കാരായ വിദ്യാർത്ഥികളുടെ അംഗസംഖ്യ 62 ശതമാനം വർധിച്ചു 11,400 വിദ്യാർത്ഥികളിൽ എത്തി.

ലോകത്തിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളിൽ ഒന്ന് ഇന്ത്യയിൽ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, അക്കാദമിക് രംഗത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നവർ പോലും യൂണിവേഴ്‌സിറ്റി പ്ലേസ്‌മെന്‍റുകൾക്ക് ശക്തമായ മത്സരം നേരിടുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾ തങ്ങളുടെ ഉന്നതതല വിദ്യാഭ്യാസം പൂർത്തിയാക്കാൻ, ഇന്ത്യയിലെ മാത്രമല്ല, വിദേശത്തുമുള്ള മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ തേടുന്ന പ്രവണത കൂടിക്കൊണ്ടിരിക്കുകയാണ്. കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള യുഎഇയുടെ തന്ത്രപരമായ സ്ഥാനം അതിനെ ഒരു ജനപ്രിയ കേന്ദ്രമാക്കി മാറ്റുകയാണ്. ഈ രാജ്യത്തിന് പ്രാമുഖ്യം ലഭിക്കുന്നതിന്‍റെ ഒരു പ്രധാന ഘടകം അതിന്‍റെ ഇന്ത്യയോടുള്ള സാമീപ്യമാണ്, 3 മണിക്കൂർ എന്ന ശരാശരി സമയത്തിനുള്ളിൽ പറന്നെത്താവുന്ന അകലം മാത്രമേയുള്ളു.

പരിഷ്‌ക്കരിച്ച വിസ ചട്ടങ്ങൾ, ജീവിതനിലവാരം, സുരക്ഷ, ചെലവ് കുറവിന്‍റെ ആനുകൂല്യം എന്നിവ മൂലം ഉന്നത വിദ്യാഭ്യാസത്തിന് ഏറ്റവും അനുയോജ്യമായ ഒരു കേന്ദ്രമായി യുഎഇ മാറിയിരിക്കുന്നു. ദുബൈയിലെ നിരവധി പ്രമുഖ പാശ്ചാത്യ സർവ്വകലാശാലകൾ കുറഞ്ഞ ട്യൂഷൻ നിരക്കുകളിലും ജീവിതച്ചെലവുകളിലും, അവരുടെ ഹോം ക്യാമ്പസുകളിലെ അതേ ഡിഗ്രികൾ ലഭ്യമാക്കുന്നു. ദീർഘകാല യുഎഇ വിസകൾ സ്വന്തമാക്കാൻ വിദ്യാർത്ഥികൾക്ക് കൂടുതൽ എളുപ്പമാണ്, അതിലൂടെ രാജ്യത്ത് റെസിഡൻസി, തൊഴിൽ എന്നിവ സ്വന്തമാക്കാൻ കഴിയുന്നു. ഇത് പുതിയ ബിരുദധാരികൾക്ക് ജോലി തേടേണ്ടതിന്‍റെ സമ്മർദ്ദം കുറയ്ക്കുകയും, പ്രാദേശികമായി വളർത്തിയെടുത്ത പ്രതിഭകളെ നിലനിർത്താൻ സഹായകരമാകുകയും ചെയ്യുന്നു. ഇത് കൂടാതെ, വേൾഡ് എക്കണോമിക്ക് ഫോറത്തിന്‍റെ 2017-ലെ ട്രാവൽ ആൻഡ് ടൂറിസം കോമ്പറ്റിറ്റീവ്‌നെസ് റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും സുരക്ഷിതമായ രാജ്യമായി യുഎഇ റാങ്ക് ചെയ്യപ്പെടുന്നു. ഇത് ടൂറിസ്റ്റുകൾക്കും ബഹുരാഷ്‌ട്ര വിദ്യാർത്ഥികൾക്കും ഇടയിൽ യുഎഇ‌യുടെ മതിപ്പ് വർദ്ധിപ്പിക്കുന്നു.

ഡിഐഎസി മാനേജിങ് ഡയറക്‌ടർ മൊഹമ്മദ് അബ്‌ദുള്ള ഇപ്രകാരം പറഞ്ഞു: “ആഗോള സമവാക്ക്യങ്ങളിൽ ഗണ്ണ്യമായ മാറ്റങ്ങൾ നടന്ന് കൊണ്ടിരിക്കുന്നതിനാൽ, യുഎഇയിലും ചുറ്റുമുള്ള വിശാലമായ മേഖലളിലുമുള്ള ഇന്ത്യയുടെ സ്വാധീനം നാം അംഗീകരിക്കേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും വലിയ യുവജനതകളിൽ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. ഇത് വിദ്യാഭ്യാസ മേഖലയിലെ വളർച്ചയെ നയിച്ചേക്കാം. അന്തർദേശീയ പരിചയം തേടുന്ന വിദ്യാർത്ഥികളുടെ വർദ്ധിച്ചുവരുന്ന എണ്ണത്തിനൊപ്പം ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിന്‍റെ സഹായത്തോടെ, ഡിഐഎസി കാമ്പസുകളിൽ എൻറോൾ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുമെന്ന് തന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നു. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ, ബി‌റ്റ്‌സ് പിലാനി, അമിറ്റി യൂണിവേഴ്‌സിറ്റി ദുബായ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ടെക്‌നോളജി (IMT) ദുബായ് എന്നിവ ഉൾപ്പെടെ നിരവധി ഇന്ത്യൻ യൂണിവേഴ്‌സിറ്റികൾ ഇവിടെ സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട്. "

 ഒരു വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ ഭാവിയെ കുറിച്ച് വളരെ നല്ല കാഴ്‌ച്ചപ്പാടാണ് ദുബായ് കാമ്പസ് മണിപാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ (MAHE) അക്കാദമിക് പ്രസിഡന്റ് ഡോ. എസ്.വി. കോട്ട റെഡ്ഡിക്കുള്ളത്. “യുഎഇയിലെ ഇന്ത്യൻ ബഹുരാഷ്‌ട്ര വിദ്യാർത്ഥികളുടെ മാർക്കറ്റ് വളരുന്നത് ആശാവഹമാണ്. കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ ദുബൈയിലേക്ക് യാത്ര ചെയ്യുന്നു. ഈ വളർച്ചയിൽ നിന്ന് MAHE-യും നേട്ടം കൊയ്‌തിട്ടുണ്ട്. വിദ്യഭ്യാസരംഗത്തെ മേന്മയുടെ ആറു പതിറ്റാണ്ട് കാലത്തെ പാരമ്പര്യവും വിദ്യാർത്ഥികൾക്കായുള്ള ഓൺ-കാമ്പസ് താമസസൗകര്യങ്ങളുടെ ലഭ്യതയുമാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെ ആകർഷിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നത്.

അത് കൂടാതെ, വിവിധ സംസ്‌കാരങ്ങളുമായി ഇഴ ചേരുന്നതിന് ആഗോള തലത്തിൽ ലഭ്യമാകുന്ന അവസരങ്ങളും, തൊഴിലവസരങ്ങളുടെ നിരയും, ദുബായ് നൽകുന്ന നവീന ജീവിതസൗകര്യങ്ങളും അവരുടെ റിക്രൂട്ട്‌മെന്‍റിന് ഗണ്യമായ മുതൽക്കൂട്ടാകുന്നു. എൻജിനീയറിങ്, ആർക്കിടെക്‌ചർ പോലുള്ള പരമ്പരാഗത സ്‌ട്രീമുകൾ കൂടാതെ, മാനേജ്‌മെന്‍റും മീഡിയയും കമ്മ്യൂണിക്കേഷനും പോലുള്ള സമകാലീന ഡിഗ്രികളും വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്നത് കാണുന്നത് സന്തോഷകരമാണ്. പ്രവേശന പ്രവണതകളെ കുറിച്ച് മൊത്തത്തിൽ ശുഭപ്രതീക്ഷയാണ് ഉള്ളത്. വരാൻപോകുന്ന അക്കാദമിക വർഷം മികച്ച പുരോഗതി ഉണ്ടാകുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. "

അന്താരാഷ്‌ട്ര സർവകലാശാലകളുടെയും ബിരുദങ്ങളുടെയും വളരെ ബൃഹത്തായ ഒരു നിരയുടെ സഹായത്തോടെ, പ്രാദേശിക വിദ്യാർത്ഥികൾക്കും ബഹുരാഷ്‌ട്ര വിദ്യാർത്ഥികൾക്കും ഒരുപോലെ സുരക്ഷിതമായ സാഹചര്യങ്ങളും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും നൽകുന്നതിലൂടെ, ഒരു വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിൽ ദുബായ് അതിന്‍റെ സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടർന്ന് കൊണ്ടിരിക്കുകയാണ്.

യൂണിവേഴ്‌സിറ്റികളിലെ ബഹുരാഷ്‌ട്ര വിദ്യാർത്ഥികളുടെ പ്രമുഖ സ്രോതസ്സുകൾ ഇന്ത്യയും ചൈനയുമാണെന്ന് ഡിഐഎ‌സിയും ബിഎംഐ‌ മീഡിയയും നടത്തിയ മാർക്കറ്റ് ഗവേഷണ പഠനം വെളിപ്പെടുത്തുന്നു. എടുത്ത് പറയേണ്ട ഒരു കാര്യം, ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ ഏറ്റവും വേഗത്തിൽ വളരുന്ന മാർക്കറ്റ് ഇന്ത്യയാണെന്ന് സർവ്വേ ചെയ്യപ്പെട്ട മിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കണക്കാക്കുന്നു. അടുത്ത 12 മാസത്തിനുള്ളിൽ അവരുടെ ഇന്ത്യയിലെ മാർക്കറ്റിംഗ് പരിശ്രമങ്ങൾ വർദ്ധിപ്പിക്കാൻ അവർ പദ്ധതി ആവിഷ്‌ക്കരിക്കുന്നുണ്ട്. അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ ഏറ്റവും ജനപ്രിയമായ വിഷയങ്ങൾ ഏതൊക്കെയാണ് എന്നതിലേക്കും ഈ പഠനം വെളിച്ചം വീശുന്നുണ്ട്. ബിസിനസ്സും മാനേജുമെന്‍റുമാണ് ആദ്യ സ്ഥാനത്ത്, തുടർന്ന് എൻജിനീയറിങ്, അക്കൗണ്ടിങും ഫിനാൻസും, സോഷ്യൽ സയൻസും രാഷ്‌ട്രീയവും, സയൻസ്, ടെക്‌നോളജി, എൻജിനീയറിങ് അൻഡ് മാത്തമാറ്റിക്സ് (STEM) എന്നിവയും വരുന്നു.

ആഗോൾ തലത്തിലുള്ള ട്രെൻഡിന്റെ ചുവടുപിടിച്ച് STEM ബിരുദങ്ങൾക്കുണ്ടായ ഡിമാന്റിന്റെ ഭാഗമായി, ഡിഐഎ‌സി യൂണിവേഴ്‌സിറ്റികളിലെ STEM ബിരുദങ്ങളിൽ ഒരു വർദ്ധനവ് രേഖപ്പെടുത്തി. സയൻസ്, ടെക്‌നോജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്സ് എന്നീ മേഖലകളിൽ ആകെ 142 ഡിഗ്രികളാണ് ആരംഭിച്ചത്. ആഗോൾ തലത്തിലുള്ള ട്രെൻഡിനെ ചുവടുപിടിച്ചാണ് STEM പ്രോഗ്രാമുകൾക്ക് ഡിമാന്‍റ് വർദ്ധിച്ചത്. കഴിഞ്ഞ ദശകത്തിലെ കണക്കെടുക്കുമ്പോൾ, STEM അധിഷ്‌ടിതമല്ലാത്ത തൊഴിലുകളിലെ നിയമനങ്ങളേക്കാൾ കൂടുതൽ വേഗതയിൽ STEM അധിഷ്‌ടിതമായ തൊഴിലുകളിലെ നിയമനങ്ങൾ വർദ്ധിച്ചു. 4.0 ശതാമനത്തിന് എതിരെ 24.4 ശതമാനം എന്ന നിരക്കിൽ ഇക്കാലയളവിൽ നിയമനങ്ങൾ വർദ്ധിച്ചു.

ദുബായ് കാമ്പസിലെ ബിറ്റ്സ് പിലാനിയിലെ ഡയറക്‌ടർ ഡോ. ആർ.എൻ. സാഹ ഇപ്രകാരം പറഞ്ഞു: “ഇന്ത്യൻ ബഹുരാഷ്‌ട്ര വിദ്യാർത്ഥികളുടെ ഇടയിൽ എഞ്ചിനീയറിങ് ആൻഡ് ടെക്‌നോളജി പ്രോഗ്രാമുകളായിരുന്നു എല്ലാക്കാലത്തും പ്രചാരമുണ്ടായിരുന്നത്. ഡിഐഎസിയിലുള്ള ബിറ്റ്സ് പിലാനി ക്യാമ്പസിൽ ഇന്ത്യയിൽ നിന്നുമുള്ള അപേക്ഷകരുടെ അമിതമായ ഒരു വർദ്ധനവ് കാണാൻ കഴിയുന്നുണ്ട്, പ്രത്യേകിച്ചും കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, ബയോടെക്‌നോളജി തുടങ്ങിയ വിഷയങ്ങളിൽ. പ്രൊഫഷണലുകളുടെയും വ്യവസായ വിദഗ്ദ്ധരുടെയും മുതിർന്ന പ്രൊഫഷണലുകളുടെയും ഒരു വലിയ സമൂഹവുമായി ആശയവിനിമയം നടത്തുന്നതിന് ഞങ്ങൾ വിദ്യാർത്ഥികൾക്ക് നിരവധി അവസരങ്ങൾ വാഗ്‌ദാനം ചെയ്യുന്നു.”

അദ്ദേഹം ഇപ്രകാരം കൂടി കൂട്ടിച്ചേർത്തു: e a“ഇരുനൂറിൽപ്പരം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്ന ദുബായ്, വിദ്യാഭ്യാസ ടൂറിസത്തിനും കരിയർ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഏറ്റവും അനുയോജ്യമായ സുരക്ഷിത അന്തരീക്ഷം നൽകുന്ന ഒരു ഇടമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വൈവിദ്യമാർന്ന ഒരു നിരയാണ് ഡിഐഎ‌സിയെ ബഹുരാഷ്‌ട്ര വിദ്യാർത്ഥികളുടെ ഒരു ആകർഷണ കേന്ദ്രമാക്കി മാറ്റുന്നത്.”
 
ദുബായ് ഇന്‍റർനാഷണൽ അക്കാദമിക്ക് സിറ്റിയെ കുറിച്ച്

വിദ്യാഭ്യാസത്തിനായി സമർപ്പിച്ചിരിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഫ്രീ സോൺ ആണ് ദുബായ് ഇന്‍റർനാഷണൽ അക്കാദമിക് സിറ്റി (DIAC). മേഘലയിലെ ടാലന്‍റ് പൂൾ വർദ്ധിപ്പിക്കുന്നതും, അന്താരാഷ്‌ട്ര അംഗീകാരമുള്ള വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന അക്കാദമിക്ക് സ്ഥാപനങ്ങളുടെ സഹായത്തോടെ യുഎഇ‌യെ ഒരു വിവര അധിഷ്‌ഠിതമായ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്നതുമാണ് TECOM ഗ്രൂപ്പിന്റെ ഭാഗമായി 2007-ൽ സ്ഥാപിതമായ ഡിഐഎ‌സിയുടെ ലക്ഷ്യം.

18 ദശലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണത്തിൽ അത്യാദുനിക സൗകര്യങ്ങളോട് കൂടിയ ഒരു കാമ്പസിലാണ് ഡിഐഎ‌സി സ്ഥിതി ചെയ്യുന്നത്. 9 രാജ്യങ്ങളിൽ നിന്നായി 27 യൂണിവേഴ്‌സിറ്റികൾ അതിൽ പ്രവർത്തിക്കുന്നു. അമിറ്റി യൂണിവേഴ്‌സിറ്റി ദുബായ് കാമ്പസ്, ഹെറിയോട്ട്-വാട്ട് യൂണിവേഴ്‌സിറ്റി ദുബായ് കാമ്പസ്, യൂണിവേഴ്‌സിറ്റി ഓഫ് വൊളാങ്കോങ് ദുബായ്, ബിറ്റ്സ് പിലാനി ദുബായ് കാമ്പസ്, ഹൽട് ഇന്‍റർനാഷണൽ ബിസിനസ്സ് സ്‌കൂൾ, മർഡോക്ക് യൂണിവേഴ്‌സിറ്റി ദുബായ്, യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റർ മിഡിൽ ഈസ്റ്റ് സെന്‍റർ എന്നിവയാണ് അവയിൽ ചിലത്.

150 രാജ്യങ്ങളിൽ നിന്നായി 27,500-ൽ അധികം വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും, ഡിപ്ലോമയും, ബിരുദവും, ബിരുദാനന്തരബിരുദവും ഡിഐഎസി നൽകുന്നുണ്ട്. ഡിഐഎസിയുടെ കരുത്തുറ്റതും കഴിവ് തെളിയിക്കപ്പെട്ടതുമായ അക്കാദമിക്ക് സമൂഹത്തിന്റെ ആവശ്യത്തിന് അനുസരിച്ച് അത് തുടർച്ചയായി വളരും.

ഫോട്ടോകൾ / മൾട്ടിമീഡിയ ഗാലറി ലഭ്യമാണ്:
http://www.businesswire.com/cgi-bin/mmg.cgi?eid=51939401&lang=en

*ഉറവിടം: AETOSWire
ബന്ധപ്പെടുന്നതിനുള്ള വിവരങ്ങൾ:
 
ഷാരോൺ ആൽവ്രസ്
APCO Worldwide
ടെലി: +971 52 863 1778
ഇമെയിൽ: [email protected] 
 
ഇമാൻ ജൂമ
APCO Worldwide
ടെലി: +971 52 671 0528
ഇമെയിൽ: [email protected]


Submit your press release

Copyright © 2025 Business Wire India. All Rights Reserved.