- വിവിധ വിഭാഗളിലായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ആറ് ഹോസ്പിറ്റലുകള്‍ അവാര്‍ഡുകള്‍ സ്വന്തമാക്കി. ഇതില്‍ 4 ഹോസ്പിറ്റലുകള്‍ ഇന്ത്യയിലുളളതാണ്.
- മികച്ച സാമൂഹിക ഇടപെടലിനുളള പുരസ്ക്കാരം രണ്ട് ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് ലഭിച്ചു. ആസ്റ്റര്‍ ആധാര്‍ മഹാരാഷ്ട്ര, ആസ്റ്റര്‍ വിംസ് (WIMS) വയനാട്, കേരള എന്നിവയാണ് ഈ പുരസ്കാരങ്ങള്‍ നേടിയത്.
- അക്രഡിറ്റേഷന് മാനദണ്ഡങ്ങള്‍ക്കപ്പുറം ഗുണനിലവാരം ഉറപ്പാക്കിയതിന് ആസ്റ്റര്‍ മെഡിസിറ്റി കൊച്ചിയും, നഴ്സിംങ്ങ് മികവിന് ആസ്റ്റര്‍ മിംമ്സ് (ASTER MIMS) കോഴിക്കോടും പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു.
- മികച്ച സാമൂഹിക ഇടപെടലിന് തുടര്‍ച്ചയായി രണ്ടാം തവണയാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന് പുരസ്കാരം ലഭിക്കുന്നത്.
ന്യൂ ഡല്‍ഹി, 06.02.2019: ഡല്‍ഹിയില്‍ പ്രഖ്യാപിക്കപ്പെട്ട അസോസിയേഷന് ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേര്‍സ് ഇന്ത്യ (AHPI) അവാര്‍ഡ്സ് 2019ല്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ആറ് ഹോസ്പിറ്റലുകള്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ആരോഗ്യപരിചരണ രംഗത്തെ സ്ഥാപനങ്ങളുടെ വിവിധ മേഖലകളിലെ മികവിനെ ആദരിക്കുന്നതിനായി വര്‍ഷം തോറും പ്രഖ്യാപിക്കപ്പെടുന്നതാണ് എ.ച്ച്.പി.ഐ പുരസ്ക്കാരങ്ങള്‍.
മികച്ച സാമൂഹിക ഇടപെടലിനുളള പുരസ്ക്കാരം, ഇന്ത്യയില്‍ നിന്നുളള ഹോസ്പിറ്റലുകളായ ആസ്റ്റര്‍ ആധാര്‍, കൊല്ഹാപൂര് മഹാരാഷ്ട്ര, ആസ്റ്റര്‍ വിംസ് (WIMS) വയനാട്, കേരള എന്നിവയ്ക്കാണ് ലഭിച്ചത്. അക്രഡിറ്റേഷന് മാനദണ്ഡങ്ങള്‍ക്കപ്പുറം ഗുണനിലവാരം ഉറപ്പാക്കിയ വിഭാഗത്തില്‍ ആസ്റ്റര്‍ മെഡിസിറ്റി കൊച്ചിയും, നഴ്സിംങ്ങ് മികവിന് ആസ്റ്റര്‍ മിംമ്സ് (ASTER MIMS) കോഴിക്കോട്, കേരളയും തെരഞ്ഞെടുക്കപ്പെട്ടു.
അതേസമയം, ദുബൈ ആസ്ഥാനമായുളള ഗ്രൂപ്പിന്റെ ഹോസ്പിറ്റലുകളായ മെഡ്കെയര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍- അല്‍ സഫ, മെഡ് കെയര്‍ വുമണ്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ എന്നിവ യഥാക്രമം അക്രഡിറ്റേഷന് മാനദണ്ഡങ്ങള്‍ക്കപ്പുറം ഗുണനിലവാരം ഉറപ്പാക്കിയതിനും, പേഷ്യന്റ് ഫ്രന്റ്ലി വിഭാഗത്തിലും പുരസ്കാരങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടു.
എപ്പോഴും മികവ് സ്വന്തമാക്കുക എന്നത് സ്ഥാപനത്തിന്റെ ഡി.എന്‍.എയില്‍ അടങ്ങിയിട്ടുളളതാണെന്ന് ഈ അവസരത്തില്‍ പ്രതികരിച്ച ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന് പറഞ്ഞു. ആരോഗ്യപരിചരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ ഈ രംഗത്ത് ടീം സ്പിരിറ്റോടെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനും കൂടുതല്‍ ഉയര്‍ന്ന നിലവാരം കൈയ്യെത്തിപ്പിടിക്കാനും എപ്പോഴും പ്രയത്നിക്കുകയാണ്. ഗുണനിലവാരമുളള ആരോഗ്യ പരിചരണം, രോഗി സൗഹൃദ സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്താനും നാം ദിനംപ്രതി സേവനം ചെയ്യുന്ന സമൂഹത്തിന് തിരികെ നല്‍കാനുമുളള പരിശ്രമങ്ങള്‍ക്കും കൂടുതല്‍ പ്രചോദനം നല്‍കുന്നതാണ് എ.ച്ച്.പി.ഐ പുരസ്ക്കാരങ്ങളെന്നും ഡോക്ടര്‍ ആസാദ് മൂപ്പന് കൂട്ടിച്ചേര്‍ത്തു.
മികച്ച സാമൂഹിക ഇടപെടലും, ഗുണനിലവാരവും, നഴ്സിംങ്ങ് മികവും കാഴ്ചവെച്ചതിനുളള പുരസ്ക്കാരങ്ങള്‍ തേടിയെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് പുരസ്ക്കാരദാന ചടങ്ങില്‍ പങ്കെടുത്ത ആസ്റ്റര്‍ ഹോസ്പിറ്റല്‍ ആന്റ് ക്ലിനിക്ക്സ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോക്ടര്‍ ഹാരിഷ് പിളള പറഞ്ഞു. ഗുണിനിലവാരമുളള ആരോഗ്യപരിചരണം ഉറപ്പുവരുത്തുന്നതില്‍ എന്നും മുന്‍നിരയില്‍ നില്‍ക്കുന്നതാണ് ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍. പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ ആരോഗ്യപരിചരണ രംഗത്തെ വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടി ക്രിയാത്മകമായി ഇടപെടാനും സ്ഥാപനം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച രോഗികള്‍ക്കും, ഓഹരി ഉടമകള്‍ക്കും ഈ അവസരത്തില്‍ ആത്മാര്‍ത്ഥമായ നന്ദിയും കടപ്പാടും അറിയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക സേവന ഇടപെടലുകള്‍ക്ക് ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് ആസ്റ്റര്‍ വിംസ് (ASTER WIMS) വയനാട്, കേരള അര്‍ഹമാവുന്നത്. ഇതേ വിഭാഗത്തില്‍ നേരത്തേ എഫ്. ഐ.സി.സി.ഐ (FICCI) പുരസ്കാരം ആസ്റ്റര്‍ വിംസ് (ASTER WIMS) വയനാട് സ്വന്തമാക്കിയിരുന്നു.
ജിസിസിയിലെ ഏറ്റവും വലിയ ആരോഗ്യപരിചരണ ശൃംഖലകളിലൊന്നായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഇന്ത്യയില്‍ ഈ രംഗത്ത് മുന്നിരയിലേക്കുയര്ന്നുകൊണ്ടിരിക്കുന്ന സ്ഥാപനമാണ്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യപരിചരണ സ്ഥാപനമാണ് ഗ്രൂപ്പ്.
