WHY US

Partner with us for Press release distribution and get best in class service, guaranteed postings on tier 1 media and maximum reach

(BSE:540975)(NSE:ASTERDM)

കേരളത്തിലെ പ്രളയത്തിന് ശമനമായതോടെ ദുരിതബാധിതര്‍ക്ക് 24 മണിക്കുറും ആരോഗ്യ, ശുചിത്വ സേവനങ്ങളൊരുക്കി ആസ്റ്റര്‍ വോളണ്ടിയേര്‍സ്

  • Wednesday, August 22, 2018 4:43PM IST (11:13AM GMT)
 
Kochi, Kerala, India:  
  • Call Aster Disaster support team for help
Kochi (+91 9446222135 | +91 9562721642) Kottakkal (+91 9656000601) Calicut (+91 9847520600) Wayanad (+91 9847762080)
 
ലക്ഷകണക്കിന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിലേക്കും 350ലധികം പേരുടെ ജീവന്‍ നഷ്ടമാകുന്നതിനും കാരണമായ പേമാരിയും പ്രളയവും, മണ്ണിടിച്ചിലുമാണ് കേരളം നേരിടുന്നത്. ജീവിതം സ്വാഭാവിക നിലയിലേക്ക് തിരിച്ചുപിടിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുളള രക്ഷാ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. മതിയായ സഹായങ്ങളെത്താത്ത ഉള്‍പ്രേേദശങ്ങളില്‍ ആസ്റ്റര്‍ വോളണ്ടിയേര്‍സ് ജനങ്ങളുടെ സഹായത്തിനെത്തുന്നു. മെഡിക്കല്‍ പരിശോധനങ്ങള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍, വെളളം ഭക്ഷണം എന്നിവ ലഭ്യമാക്കിയാണ് ആസ്റ്റര്‍ വോളണ്ടിയേര്‍സിന്റെ പ്രവര്‍ത്തനം.
 
300 അംഗങ്ങളടങ്ങുന്ന മെഡിക്കല്‍, മെഡിക്കല്‍ ഇതര വോളണ്ടിയേര്‍സാണ് ആസ്റ്റര്‍ ദുരിതാശ്വാസ സംഘത്തിലുളളത്. ആസ്‌റററിന്റെ ഇന്ത്യയിലെ വിവിധ ഹോസ്പിറ്റലുകള്‍, വയനാട്, എറണാകുളം , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ പ്രാദേശികമായുളള സര്‍ക്കാര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. മെഡിക്കല്‍ ക്യാമ്പുകള്‍. ആരോഗ്യ പരിശോധനകള്‍, അവശ്യ സാധനങ്ങള്‍ എന്നിവ ഇങ്ങിനെ പ്രദാനം ചെയ്യുന്നു.
 
കേരളം കണ്ട സമാനതകളില്ലാത്ത ഈ കൊടും പ്രളയത്തില്‍ ഇരകളായവര്‍ക്കുവേണ്ടി സമയോചിതവും കാര്യക്ഷമവും, അതിലേറെ സഹാനുഭൂതിനിറഞ്ഞതുമായ ആതുരസേവനവും, മറ്റ് സഹായഹസ്തങ്ങളും നീട്ടിയ ഓരോരുത്തരും ചരിത്രത്തില്‍ രേഖപ്പെടുത്തപെടുന്ന ഈ ദൗത്യം നിറവേറ്റയതിന് വലിയ അഭിനന്ദമാണ് അര്‍ഹിക്കുന്നതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംങ്ങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു.
 
ഈ ദൗത്യമുഖത്ത് തികഞ്ഞ പ്രതിജ്ഞാബദ്ധതയോടെ സേവനനിരതരായി ആസ്റ്റര്‍ വോളണ്ടിയേര്‍സ് മുന്‍നിരയില്‍ തന്നെ ഉണ്ടായി എന്നതില്‍ ഞാന്‍ അങ്ങേയറ്റം അഭിമാനിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍, ആയിരകണക്കിന് വോളണ്ടിയര്‍മാര്‍, സൈനിക വിഭാഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, എന്നിവരുടെ യോജിച്ചുളള മികച്ച പ്രവര്‍ത്തനത്താല്‍ മഹാപ്രളയം തീര്‍ത്ത കെടുതികളെ പരമാവധി നിയന്ത്രിക്കാന്‍ സാധിച്ചു. പ്രധാനമായും ദുരിതാശ്വാസ ക്യാമ്പുകളിലെ ആരോഗ്യപരിചരണ സേവനങ്ങളാലും മറ്റ് അവസരോചിതമായ ഇടപെടല്‍ കൊണ്ടും, കൈത്താങ്ങാവാന്‍ സാധിച്ചതില്‍ ആസ്റ്റര്‍ വോളണ്ടിയേര്‍സിനും അഭിമാനിക്കാം.
 
ദൗത്യം പകുതിദൂരം മാത്രമേ പിന്നിട്ടിട്ടുളളു. പ്രളയ കെടുതിയില്‍ അകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവര്‍ക്കുളള ആദ്യഘട്ട അടിയന്തിര സഹായമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ പകര്‍ച്ചവ്യാധികള്‍ തടയുകയെന്ന വലിയ വെല്ലുവിളിയാണ് നമുക്ക് മുന്നിലുളളത്. അശുദ്ധമായ ജല സ്രോതസ്സുകളുടെ സാന്നിധ്യത്താലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളായ വയറിളക്കം, ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയെ ഇനി നേരിടേണ്ടിവരും. ഈ രോഗ സാഹചര്യങ്ങളെ മറികടക്കാന്‍ വലിയ മുന്‍കരുതലും ചികിത്സാ സംവിധാനങ്ങളും ഒരുക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. ഈ സാഹചര്യം നേരിടാന്‍ ആസ്റ്റര്‍ വോളണ്ടിയേര്‍സ്് മുന്‍ നിരയില്‍ തന്നെയുണ്ടാകും. ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നവര്‍ ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് സേവനത്തിനാവശ്യമായ ആള്‍ബലവും അവശ്യ വസ്തുക്കളും വേണ്ടവിധത്തില്‍ എത്തിക്കുന്നതില്‍ ശ്രദ്ധചെലുത്തണം. ബയോമെഡിക്കല്‍ മാലിന്യങ്ങളുടെ സംസ്‌കരണത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രത്യേക വിങ്ങായ 'ഇമേജ്' സഹായിക്കുന്നുണ്ട്. ആരോഗ്യ പ്രതിരോധത്തിനാവശ്യമായ സാമഗ്രികള്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നു. ദുരന്തത്തിന്റെ അനന്തരഫലങ്ങളില്‍ നിന്നും സ്വയം സംരക്ഷിതരാവാന്‍ ഓരോരുത്തരും ശ്രദ്ധ ചെലുത്തുന്നതിലൂടെ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളും മരണനിരക്കും വര്‍ദ്ധിക്കുന്നത് തടയാനാകും. ഈ പ്രകൃതി ദുരന്തത്തിന്റെ കെടുതികളെ ചെറുക്കാന്‍ നമുക്കോരോരുത്തര്‍ക്കും അതിന്റെ മുന്നണിപോരാളികളായി ഈ മഹത്തായ ദൗത്യത്തില്‍ അണിചേരാമെന്നും ഡോക്ടര്‍ ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
 
പ്രളയത്തിനുശേഷം വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ആസ്്റ്റര്‍ വോളണ്ടിയേര്‍സ് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
 
  • വെളളം പൂര്‍ണ്ണമായും വറ്റിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വീടുകളുടെ പരിസരത്തേക്ക് പ്രവേശിക്കുക.
  • വെളളത്തില്‍ മുങ്ങികിടക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓണ്‍ ചെയ്യാതിരിക്കുക. ഷോര്‍ട്ട് സര്‍ക്യൂട്ട്, തീ, ഇലക്ട്രിക്ക് ഷോക്ക് തുടങ്ങിയ ഉണ്ടാവാന്‍ ഇതിടയാക്കും.
  • ശുദ്ധജലം മാത്രം കുടിക്കാന്‍ ശ്രമിക്കുക. കുളങ്ങളിലെയോ, അശുദ്ധമായ കിണറുകളിലെയോ വെളളം ശുദ്ധജലമായിരിക്കുമെന്ന് കരുതി കുടിക്കാന്‍ ഉപയോഗിക്കാതിരിക്കുക.
  • മറ്റ് ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ ലഭ്യമാണെങ്കില്‍ പ്രളയ വെളളം കയറിയ ഭക്ഷണധാന്യങ്ങള്‍ ഭക്ഷിക്കാതിരിക്കുക. ഇനി ഇവ മാത്രമാണ് ലഭ്യമെങ്കില്‍ നന്നായി കഴുകി വൃത്തിയാക്കി വേവിച്ച് മാത്രം ഉപയോഗിക്കുക. മറ്റ് സാധ്യതകള്‍ ഇല്ലെങ്കില്‍ മാത്രം ഇത് ചെയ്യുക.
  • അടുക്കളയിലെ മലിനജലവും, ബാത്ത്‌റൂമിനിന്നും പറംതളളുന്ന മലിനജലവും, നിങ്ങള്‍ കുടിക്കാനും മറ്റും ഉപയോഗിക്കുന്ന ശുദ്ധജലവുമായി ഇടകലരാതെ നോക്കുക. അങ്ങനെ സംഭവിച്ചാല്‍ ആ പ്രദേശത്തെ ജലസ്രോതസുകളെല്ലാം തന്നെ മലിനമാകാന്‍ അത് ഇടയാക്കും.
  • പ്രമേഹ രോഗമടക്കമുളള പ്രായം ചെന്നവര്‍ അശുദ്ധമായ ജലം ഉപയോഗിക്കുന്നതില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കുക. അണുബാധയടക്കമുളള അവസ്ഥകളിലേക്ക് അത് കൊണ്ടെത്തിക്കും.
  • ശക്തമായ പനി, വയറിളക്കം, ചുമ, മഞ്ഞപ്പിത്തം, തൊലിപ്പുറത്തെ അണുബാധ തുടങ്ങിയവ ദിവസങ്ങളോളം ശമനമില്ലാതെ തുടര്‍ന്നാല്‍ ഉടന്‍ തന്നെ അടുത്തുളള മെഡിക്കല്‍ ക്ലിനിക്കിലെത്തി ഡോക്ടറെ കാണിക്കുക.
  • രക്ഷാപ്രവര്‍ത്തകരോടും, ഡോക്ടര്‍മാരോടും, ആരോഗ്യമേഖലയിലുളളവരോടും സഹകരിക്കുക. നിങ്ങളുടെ പ്രയാസം എന്തെന്ന് തുറന്നുപറയുകയും അതിനുളള പ്രതിവിധി കാണുകയും ചെയ്യുക.
 
If anyone would like to contribute, they can reach Aster Volunteer Leads in their respective areas: UAE- Krishnabhaskar Mangalasserri- +971 558309649 | Kochi- Latheef: +919446222135, Dr. Sudha: +919562721642 | Kottakkal- Sumesh: +919656000601 | Calicut- Anvar: +919847520600 | Wayanad- Ajilal: +919847762080 | Bangalore- Shaheen: +919945542392 | Hyderabad- Venkatesh: +919866957006 | Vijayawada- Ratna: +919052154888 | Kolhapur-Ravindra: +919325561111.


ആസ്റ്റര്‍ വോളണ്ടിയേര്‍സിനെക്കുറിച്ച്
 
സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന സ്ഥാപനങ്ങളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് ക്ലിനിക്കുകളും ഹോസ്പിറ്റലുകളുമായി ജിസിസിയില്‍ ശക്തമായ സാന്നിധ്യമാണുളളത്. ഇന്ത്യയിലെ ആരോഗ്യമേഖലയിലും മുന്നേറിക്കൊണ്ടിരിക്കുകയാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍. ആരോഗ്യ പരിപാലന രംഗത്ത് പാരമ്പര്യത്തിന്റെ കരുതലുളള സ്ഥാപനം പ്രാഥമിക, വിദഗ്ധ തലങ്ങളിലും അതിനു മുകളിലുമുളള ശ്രേണികളിലും പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ അപൂര്‍വ്വം സ്ഥാപനങ്ങളിലൊന്നാണ്. 19 ഹോസ്പിറ്റലുകള്‍, 101 ക്ലിനിക്കുകള്‍, 207 ഫാര്‍മസികള്‍ എന്നിവ സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച സേവനം ഉറപ്പാക്കി 17,300ലധികം ജീവനക്കാരാണ് ഗ്രൂപ്പിന് സാന്നിധ്യമുളള വിവിധ രാജ്യങ്ങളിലായി ജോലി ചെയ്യുന്നത്.
 
'വീ വില്‍ ട്രീറ്റ് യു വെല്‍' എന്ന സന്ദേശവാക്യത്തോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ആസ്റ്റര്‍, മെഡ്കെയര്‍, ആക്സസ് എന്നീ ബ്രാന്‍ഡുകളിലൂടെയാണ് സ്ഥാപനം ജീസിസിയില്‍ പ്രവര്‍ത്തിക്കുന്നത്. 
 
സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന സ്ഥാപനങ്ങളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് ക്ലിനിക്കുകളും ഹോസ്പിറ്റലുകളുമായി ജിസിസിയില്‍ ശക്തമായ സാന്നിധ്യമാണുളളത്. ഇന്ത്യയിലെ ആരോഗ്യമേഖലയിലും മുന്നേറിക്കൊണ്ടിരിക്കുകയാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍. ആരോഗ്യ പരിപാലന രംഗത്ത് പാരമ്പര്യത്തിന്റെ കരുതലുളള സ്ഥാപനം പ്രാഥമിക, വിദഗ്ധ തലങ്ങളിലും അതിനു മുകളിലുമുളള ശ്രേണികളിലും പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ അപൂര്‍വ്വം സ്ഥാപനങ്ങളിലൊന്നാണ്. 19 ഹോസ്പിറ്റലുകള്‍, 101 ക്ലിനിക്കുകള്‍, 207 ഫാര്‍മസികള്‍ എന്നിവ സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച സേവനം ഉറപ്പാക്കി 17,300ലധികം ജീവനക്കാരാണ് ഗ്രൂപ്പിന് സാന്നിധ്യമുളള വിവിധ രാജ്യങ്ങളിലായി ജോലി ചെയ്യുന്നത്. 'വീ വില്‍ ട്രീറ്റ് യു വെല്‍' എന്ന സന്ദേശവാക്യത്തോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ആസ്റ്റര്‍, മെഡ്കെയര്‍, ആക്സസ് എന്നീ ബ്രാന്‍ഡുകളിലൂടെയാണ് സ്ഥാപനം ജീസിസിയില്‍ പ്രവര്‍ത്തിക്കുന്നത്.
Click here for Media Contact Details

Lavanya Mandal (Head of PR and Internal Communications), Aster DM Healthcare, [email protected], +971 528126577

Ajith Henry, H+K Strategies, [email protected], +91 (124) 4967341

Submit your press release

Copyright © 2025 Business Wire India. All Rights Reserved.